എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ. എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതിയില്‍ പരിശീലനം നേടണമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദേശത്തിനെതിരെ ഐ.എം.എ. മിക്സോപതി സൃഷ്ടിക്കരുതെന്നാണ് ഐ.എം.എ. വിഷയത്തില്‍ പ്രതികരിച്ചു കൊണ്ട് പറഞ്ഞത്. ഓരോ ചികിത്സാരീതിയും ബഹുമാനം അര്‍ഹിക്കുന്നതാണ്. എന്നാല്‍ വിഷയങ്ങള്‍ കൂട്ടിക്കുഴയ്ക്കുന്നത് അപകടകരമായ പ്രവണതയാണ്. ഈ നീക്കം അംഗീകരിക്കാന്‍ ആവില്ലെന്നും ഐഎംഎ പറഞ്ഞു. എം.ബി.ബി.എസ്. പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ ആയുഷ് ചികിത്സാ രീതികളില്‍ക്കൂടി പരിശീലനം നേടണമെന്ന് ആവശ്യപ്പെട്ട് പുറത്തിറക്കിയ കരടില്‍ ഐ.എം.എ. അത്യധികം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. പഠനശേഷം ആയുര്‍വേദം, ഹോമിയോപ്പതി ഉള്‍പ്പെടെയുള്ള ആയുഷ് ചികിത്സാരീതികളില്‍ പരിശീലനം നേടണമെന്ന നിര്‍ദേശം അനാവശ്യമാണെന്നും ‘മിക്സോപതി’ക്കെതിരെ പോരാടേണ്ട സമയമാണിതെന്നും ഐ.എം.എ. പറഞ്ഞു.
എംബിബിഎസ് വിദ്യാർഥികൾ ആയുഷ് ചികിത്സാവിധികളിലൊന്നിൽ 7 ദിവസം ഇന്റേൺഷിപ് ചെയ്യണമെന്നു ദേശീയ മെഡിക്കൽ കമ്മിഷന്റെ (എൻഎംസി) കരടു മാർഗരേഖയിൽ നിർദേശിച്ചിരുന്നു. ആയുർവേദം, യോഗ, യുനാനി, ഹോമിയോപ്പതി, സിദ്ധ എന്നിവയിലൊന്നു തിരഞ്ഞെടുക്കണം. ആയുഷ് വിഷയങ്ങൾ പഠിക്കുന്നവർ അലോപ്പതി ചികിത്സയും തിരിച്ചും പഠിക്കണമെന്ന് 2018 ൽ പാർലമെന്റിന്റെ ആരോഗ്യ സ്ഥിരം സമിതി നിർദേശിച്ചിരുന്നു. വിദേശത്തു പഠിച്ചെത്തുന്നവർക്കു അംഗീകൃത മെഡിക്കൽ കോളജിൽ ഒരു വർഷം ഇന്റേൺഷിപ് അനുവദിക്കുമെന്നും റൊട്ടേഷനൽ ഇന്റേൺഷിപ് മാർഗരേഖയിൽ എൻഎംസി പറയുന്നു. ഓരോ ഡിപ്പാർട്മെന്റിലും ചെലവിടേണ്ട കാലയളവും പുതുക്കി നിർദേശിച്ചിട്ടുണ്ട്.