ശ്രീറാം വെങ്കിട്ടരാമന് ആരോഗ്യവകുപ്പില്‍ പുതിയ ചുമതല നല്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നോഡല്‍ ഓഫീസറായി ശ്രീറാം വെങ്കിട്ടരാമനെ സര്‍ക്കാര്‍ നിയമിച്ചു. ചികിത്സാകേന്ദ്രങ്ങള്‍, ഓക്സിജനടക്കം സൗകര്യങ്ങളുടെ ലഭ്യത, കിടക്കകള്‍ എന്നിവ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തയാറാക്കുന്നതിനുള്ള പുതിയ സംവിധാനത്തിലേക്കാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നല്‍കിയിരിക്കുന്നത്. നിലവില്‍ ആരോഗ്യവകുപ്പിലെ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം വെങ്കിട്ടരാമന്. മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ടതടക്കമുള്ള വിവാദങ്ങളില്‍ ആരോപണവിധേയനാണ് ശ്രീറാം വെങ്കിട്ടരാമന്. അതിനാല്‍ ഉയര്‍ന്ന ചുമതലകള്‍ നല്കുന്നതില് വലിയ എതിര്‍പ്പുയര്‍ന്നിരുന്നു.
