കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾക്കായി പരിമിതപ്പെടുത്തിയ സമാശ്വാസം പദ്ധതിയിൽ ധനസഹായം ലഭ്യമാക്കാൻ വിശദാംശങ്ങൾ ഇ-മെയിലിൽ ലഭ്യമാക്കണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്നവരും, അപേക്ഷ സമർപ്പിച്ചവരും അവരുടെ ആധാർ ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് പാസ് ബുക്ക്, ബി.പി.എൽ റേഷൻകാർഡ്, ആധാർ എന്നിവയുടെ വ്യക്തമായ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, മേൽവിലാസം ഉൾപ്പെടെയുള്ള ലൈഫ് സർട്ടിഫിക്കറ്റ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ എന്നിവ [email protected] ൽ ലഭ്യമാക്കണം. വിവരങ്ങൾ നൽകുന്നവർക്ക് മാത്രമേ ധനസഹായം ലഭിക്കൂ എന്ന് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.
