കേരളത്തില്‍ ഉപേക്ഷിച്ച 3500 കോടിയുടെ നിക്ഷേപ പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തെലങ്കാനയിലേക്ക് പോകുമെന്ന് കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു എം ജേക്കബ് പറഞ്ഞു. നാളെ ഹൈദരാബാദിലെത്തിയായിരിക്കും ചര്‍ച്ച. തെലങ്കാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്ഷണം സ്വീകരിച്ചാണ് യാത്രയെന്നും കിറ്റെക്സ് ഗ്രൂപ്പ് എംഡി സാബു ജേക്കബ് അറിയിച്ചു. കോണ്‍ഗ്രസ് എം.പി ബെന്നി ബെഹ്നാന്റെ പരാതിയിലാണ് കിറ്റെക്സില്‍ വിവിധ വകുപ്പുകള്‍ പരിശാധന നടത്തിയതെന്നായിരുന്നു വ്യവസയമന്ത്രി പി രാജീവ് പറഞ്ഞത്. കിറ്റെക്സുമായി തെന്നിയ സര്‍ക്കാര്‍ പ്രതിപക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പിക്കലാണ് ലക്ഷ്യമിടുന്നത്. കിറ്റെക്സിന്റെ നടത്തിപ്പില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടെന്ന ആരോപണവുമായി നേരത്തെ കോണ്‍ഗ്രസ് പി.ടി തോമസ് എം.എല്‍.എയും രംഗത്തെത്തിയിരുന്നു.
