പുത്തൂർ : മൈലംകുളത്തു ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചു വീട്ടമ്മ മരിച്ചു. പൂയപ്പള്ളി ഓട്ടുമല കടയിൽ വീട്ടിൽ ഫിലിപ്പുകുട്ടിയുടെ ഭാര്യ വത്സമ്മ (48)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ പുത്തൂർ മൈലംകുളം വഞ്ചിക്ക് സമീപം ആരുന്നു അപകടം.
ബന്ധുവിന്റെ സ്കൂട്ടറിൽ പിന്നിലിരുന്നു കലയപുരത്തേക്ക് പോവുകയായിരുന്നു വത്സമ്മ. കൊടുംവളവിൽ വച്ചു എതിർ ദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു .
തറയിൽ വീണ വത്സമ്മയുടെ കയ്യിൽകൂടി ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. സാരമായി പരിക്കേറ്റ ഇവരെ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരിച്ചു. പുത്തൂർ പൊലീസ് കേസ് എടുത്തു. മക്കൾ : പ്രജീഷ്, പ്രിൻസ്.
