കൊട്ടാരക്കര : KSRTC മാനേജ്മെന്റ് നടപ്പിലാക്കുന്ന 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടിക്കെതിരെ KSTES (BMS) സംസ്ഥാനമൊട്ടാകെ നടത്തിയ ഒപ്പ് ശേഖരണത്തിന്റെയും പ്രധിഷേധ പരിപാടിയുടെയും ഭാഗമായി കൊട്ടാരക്കര ഡിപ്പോയിലെ പ്രധിഷേധം കൊല്ലം ഈസ്റ്റ് ജില്ലാ സെക്രട്ടറി M. ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യുന്ന KSRTC തൊഴിലാളികളെ ദേശീയ തൊഴിൽ നിയമം അട്ടിമറിച്ചുകൊണ്ട് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നിർബന്ധമാക്കുന്ന കാടൻ തീരുമാനത്തിനെതിരെ തൊഴിലാളികളുടെ ശക്തമായ പ്രധിഷേധം മാനേജ്മെന്റിനെതിരെ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് സംസാരിച്ച സംസ്ഥാന സെക്രട്ടറി B. സതികുമാർ ഈ കാടൻ നിയമം പിൻവലിക്കുന്നതു വരെ ചീഫ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി KSTES (BMS ) മുന്നോട്ട് പോകുമെന്ന് അറിയിച്ചു. യൂണിറ്റ് ഭാരവാഹികളായ A. ജയകുമാർ, K. S. അജിൽ, R. രാജേഷ് കുമാർ, R. V. അജിത് കുമാർ, S. അജിത് കുമാർ, M. ശശികുമാർ, P. V. കലാധരൻ, R. ഓമനക്കുട്ടൻ പിള്ള, B. അനിൽ കുമാർ, M. J. ജയകൃഷ്ണൻ, H . ഹരിലാൽ,B. ജയപ്രസാദ്, K. M. ഡേവിഡ് എന്നിവർ പ്രധിഷേധ പരിപാടിക്ക് നേതൃത്വം നൽകി.
