ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗത്തില്‍ നിന്ന് പുറത്തു കടക്കുന്ന കാര്യത്തില്‍ രാജ്യത്ത് കേരളം ഏറ്റവും മന്ദഗതിയിലെന്ന് റിപ്പോര്‍ട്ട്. എസ്.ബി.ഐ റിസര്‍ച്ച് പ്രസിദ്ധീകരിച്ച ‘കോവിഡ് -19: റേസ് ടു ഫിനിഷിംഗ് ലൈന്‍’ എന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കേരളത്തെ പോലെ മഹാരാഷ്ട്രയും രണ്ടാം തരംഗത്തെ മറി കടക്കുന്നത് മന്ദഗതിയിലാണ്.
