കൊട്ടാരക്കര ; ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കൊട്ടാരക്കര താലൂക്ക് കമ്മിറ്റുയുടെ നേതൃത്വത്തിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ ബഹുമാന്യനായ സംസ്ഥാന ധനവകുപ്പ് മന്ത്രി ശ്രീ. കെ. എൻ. ബാലഗോപാൽ കൊട്ടാരക്കര താലൂക്ക് ഹോസ്പിറ്റലിന് നൽകി ഉദ്ഘാടനം നിർവഹിച്ചു
കൊട്ടാരക്കര താലൂക്ക് റെഡ്ക്രോസ്സ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാത്യകാപരവും പ്രശംസനിയവുമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. താലൂക്ക് ചെയർമാൻ ദിനേഷ് മംഗലശ്ശേരി ചടങ്ങിന് അധ്യക്ഷത വഹിച്ചു. ജീവൻ രക്ഷാ ഉപകരണങ്ങളായ ഓക്സിജൻ കോൺസെൻട്രേറ്ററുകൾ, ഫുൾ ബോഡി ഗൗൺ, സർജിക്കൽ മാസ്ക്കുകൾ , സാനിറ്റൈസറുകൾ എന്നിവ ഹോസ്പിറ്റലിന് കൈമാറി.മുൻസിപ്പൽ ചെയർമാൻ എ. ഷാജു, തഹസീൽദാർ നിർമൽ കുമാർ, ഹോസ്പിറ്റൽ സൂപ്രണ്ട് Dr.സുനിൽ കുമാർ, Dr. മാത്യു ജോൺ,താലൂക്ക് സെക്രട്ടറി സൈമൺ ബേബി,RMO Dr. മെറീന, ശരത്ചന്ദ്ര ബാബു, പ്രശാന്ത് പുലമൺ ബിജു ടി.ബി, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.
