കൊട്ടാരക്കര: താലൂക്ക് എയ്ഡഡ് സ്കൂൾ അധ്യാപക സർവ്വീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ ഓൺ ലൈൻ പഠന സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ നൽകി. കേരളാ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ വിതരണോൽഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് V.S ബൈസൽ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് J K നന്ദകുമാർ , ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എ. സജിമോൻ , K ഷാജുമോൻ , സെക്രട്ടറി V മധുസൂദനൻ പിള്ള , TR. മഹേഷ് കുമാർ , പി. പ്രവീൺ എന്നിവർ പ്രസംഗിച്ചു.
