തിരുവനന്തപുരം : സംസ്ഥാനത്തെ ട്രൈബൽ ഹോസ്റ്റലുകൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ. പട്ടികജാതി, പട്ടികവർഗ വികസന വകുപ്പ് സെക്രട്ടറി, വകുപ്പ് ഡയറക്ടർ എന്നിവർക്കാണ് കമ്മീഷൻ അംഗങ്ങളായ കെ. നസീർ, ബബിത ബൽരാജ് എന്നിവർ നിർദ്ദേശം നൽകിയത്.
