കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി വിഷ ചികിത്സാ ആരംഭിക്കണമെന്നു യൂത്ത് കോൺഗ്രസ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അടിയന്തരമായി ചികിത്സാ വിഭാഗം ആരംഭിക്കണമെന്ന് യൂത്ത് കോൺഗ്രസ് കൊട്ടാരക്കര അസംബ്ലി കമ്മിറ്റി പ്രസിഡന്റ് അജു ജോർജ് ആവശ്യപ്പെട്ടു. പള്ളിക്കലിൽ പാമ്പുകടിയേറ്റ് മരണമടഞ്ഞു രണ്ടര വയസ്സുകാരി നീലാംബരിക്ക് മതിയായ ചികിത്സാ സംവിധാനം താലൂക്കാശുപത്രിയിൽ ലഭ്യമാക്കാൻ കഴിയാത്തത് വേദനാജനകമാണെന്നും പറഞ്ഞു. വെന്റിലേറ്റർ ഉം ഡോക്ടർമാർ അടക്കമുള്ള സംവിധാനങ്ങളും അടിയന്തരമായി താലൂക്കാശുപത്രിയിൽ ലഭ്യമാക്കണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.
