അരിക്കൽ ആയുർവേദ ആശുപത്രിയുടെ നേതൃത്വത്തിൽ 25 ഓളം കുട്ടികൾക്ക് സ്മാർട്ട്ഫോൺ വിതരണം ചെയ്തു . വിതരണ ഉദ്ഘാടനം ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവൻ നിർവഹിച്ചു . ഉണ്ണികൃഷ്ണപിള്ള അധ്യക്ഷൻ വഹിച്ചു . സുനിൽ ടി ഡാനിയേൽ ഭക്ഷ്യ ധന്യ കിറ്റ് വിതരണവും , നിർധന രോഗികൾക്ക് സൗജന്യ നിരക്കിൽ കിടത്തി ചികിത്സ നൽകുന്ന അരീക്കൽ ചാരിറ്റബിൾ ട്രസ്റ്റ് ഉദ്ഘാടനം മാനേജിംഗ് ഡയറക്ടർ ഡോക്ടർ എ ആർ സ്മിത്ത് കുമാർ നിർവഹിച്ചു. ഡോക്ടർമാരായ പി രാമകൃഷ്ണപിള്ള ഉഷാദേവി ലക്ഷ്മി കൃഷ്ണ കെ ബി തുടങ്ങിയവർ പങ്കെടുത്തു
