ദേശീയ കർഷകസമരത്തിനു പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ കൊട്ടാരക്കര യിൽ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. എ. ഐ. റ്റി. യു. സി. സംസ്ഥാന സെക്രട്ടറി കെ. എസ്. ഇന്ദുശേഖരൻ നായർ ധർണ ഉത്ഘാടനം ചെയ്തു . സി. മുകേഷ് അധ്യക്ഷത വഹിച്ചു. ഡി. രാമകൃഷ്ണപിള്ള, ആർ. രവിന്ദ്രൻ നായർ, എസ്. ആർ രമേശ്, പെരുംകുളം സുരേഷ്, പി. കെ. ജോൺസൻ, സോമശേഖരൻ നായർ, പ്രശാന്ത് കാവുവിള, നീലേശ്വരം ഗോപാലകൃഷ്ണൻ, പ്രശാന്ത്, ബാബു തുടങ്ങിയവർ നേതൃത്വം നൽകി.
