പാലക്കാട്// ആലത്തൂർ ; വിവാഹ പരസ്യം കൊടുത്ത ചിറ്റിലഞ്ചേരി സ്വദേശിയെ വധുവിന്റെ വീട്ടുകാർ എന്ന വ്യാജേന വിവാഹാലോചന ക്ക് ഫോൺ വഴി പ്രലോഭിപ്പിച്ച് തമിഴ്നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുതുകയും മർദിക്കുകയും ചെയ്തു
തന്റെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെയും മർദിക്കുകയും കൈവശമുണ്ടായിരുന്ന പണവും ഏഴുപവൻ സ്വർണാഭരണങ്ങളും രണ്ട് മൊബൈൽ ഫോണുകളും എടിഎം കാർഡ് ഉപയോഗിച്ച് 40,000രൂപയും കവർച്ചചെയ്ത സംഘത്തിലെ നാലു പ്രതികളെ സാഹസികമായി തിരൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ മോഷണ കേസുകളിൽ ഉൾപ്പെട്ട കഞ്ചിക്കോട് സ്വദേശിയായ ബിനീഷ് കുമാർ, ഇന്റർ നാഷണൽ ലീഗൽ ആൻഡ് ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് കൗൺസിൽ തിരുപ്പൂർ ജില്ലാ പ്രസിഡണ്ട് ആയ പ്രകാശൻ, തിരുപ്പൂർ സ്വദേശികളായ വിഘ്നേഷ്,, മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
കൂടുതൽ പ്രതികളുടെ പങ്കിനെപ്പറ്റി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആലത്തൂർ ഡിവൈഎസ് പി , ശ്രീ സി ആർ സന്തോഷിന്റെ നേതൃത്വത്തിൽ ആലത്തൂർ ഇൻസ്പെക്ടർ ഉണ്ണികൃഷ്ണൻ, സബ്ഇൻസ്പെക്ടർ ജിഷ്മോൻ വർഗീസ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽകുമാർ ,ബ്ലെസ്സൺ ജോസ്, ഷംസുദ്ദീൻ സിവിൽ പോലീസ് ഓഫീസർമാരായ ജയൻ ,ദീപക് എന്നിവരും ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, രജീദ്, വിനു എന്നിവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.