Asian Metro News

തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപ അനുവദിക്കും

 Breaking News
  • ഒമൈക്രോൺ ഭീഷണി ; 12 രാജ്യങ്ങളിൽ നിന്ന്​ ഇന്ത്യയിലെത്തുന്നവർക്ക് പരിശോധന കർശനമാക്കി ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ ‘ഒമൈക്രോൺ ‘കോവിഡ്​ വകഭേദം കണ്ടെത്തിയ പശ്ചാത്തലത്തിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി ഇന്ത്യ. അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ക്കാ​ൻ  രാജ്യം തയ്യാറെടുക്കുന്നതിനിടെയാണ് പു​തി​യ കോറോണ വൈറസ്​ വകഭേദം റിപ്പോർട്ട്​ ചെയ്​തത്​. വി​സ നി​യ​​ന്ത്ര​ണം ഇ​ള​വു​ചെ​യ്​​ത്​ അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ വീണ്ടും തുടങ്ങിയത്...
  • ​ഒമി​ക്രോ​ൺ വ​ക​ഭേ​ദം: സാഹചര്യം നിരീക്ഷിക്കുകയാണെന്ന് മന്ത്രി വീണാ ജോര്‍ജ് തിരുവനന്തപുരം: കോവിഡിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദത്തെക്കുറിച്ച്‌ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.എല്ലാവിമാനത്താവളങ്ങളിലും സുരക്ഷ ശക്തമാക്കും. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ യാത്രയ്ക്ക് 48 മണിക്കൂര്‍ മുമ്ബ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്. കേന്ദ്രത്തിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ചുള്ള നടപടികള്‍ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു....
  • കൃത്യനിർവഹണത്തിനിടെ മരണമടഞ്ഞ ഉദ്യോഗസ്ഥന്റെ സഹോദരിക്ക് ജോലി പാലക്കാട് ജില്ലയിലെ വേലന്താവളം ചെക്ക്‌പോസ്റ്റിൽ വാഹന പരിശോധനാവേളയിൽ മരണപ്പെട്ട മോട്ടോർ വാഹന വകുപ്പിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ അസർ വി യുടെ സഹോദരി വി. ദിൽറൂബയ്ക്ക് വരുമാന പരിധിയിൽ ഇളവ് നൽകി മോട്ടോർ വാഹന വകുപ്പിൽ എൽ.ഡി.സിയായി ആശ്രിതനിയമനം നൽകാൻ...
  • വനിതകള്‍ക്ക് ബിരുദപഠനത്തിന് അവസരമൊരുക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത്‌ കാസര്‍കോട് ജില്ലാ പഞ്ചായത്ത് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ജില്ലയിലെ വനിതകള്‍ക്ക് ബിരുദ പഠനത്തിന് അവസരമൊരുക്കുന്നു. 18 നും 50നും ഇടയില്‍ പ്രായമുള്ള പ്ലസ്ടു യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. അഗ്രികള്‍ച്ചര്‍,സോഷ്യല്‍ / കമ്മ്യൂണിറ്റി മൊബിലൈസര്‍, ഹോം കെയര്‍ / മാനേജ്‌മെന്റ്, ഫുഡ്...
  • ഇ-ശ്രം രജിസ്‌ട്രേഷന്‍ കോഡില്‍ മാറ്റം ചുമട്ടുതൊഴിലാളിക്ഷേമ ബോര്‍ഡ് അണ്‍-അറ്റാച്ച്ഡ്, സ്‌കാറ്റേര്‍ഡ് വിഭാഗം ചുമട്ടു തൊഴിലാളികളുടെ ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍ നടത്തിവന്ന കോഡില്‍ മാറ്റം വന്നതിനാല്‍ ഇനിയുള്ള ‘ഇ-ശ്രം’ രജിസ്‌ട്രേഷന്‍, ക്രമനം 299 ‘എന്‍സിഒ ഫാമിലി കോഡ് 9333 മിസല്ലേനിയസ്-ഫ്രെയിറ്റ് ഹാന്‍ഡ്‌ലേര്‍സ്-ലോഡര്‍ ആന്‍ഡ് അണ്‍ലോഡര്‍ ‘ എന്ന കോഡില്‍ നടത്തണം....

തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപ അനുവദിക്കും

തലസ്ഥാനത്തെ തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപ അനുവദിക്കും
June 27
10:51 2021

തിരുവനന്തപുരം : തമ്പാനൂരിലും പരിസര പ്രദേശങ്ങളിലും സ്ഥിരമായി വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലങ്ങൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ, പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ്, ഗതാഗത മന്ത്രി ആന്റണി രാജു, മേയർ ആര്യാ രാജേന്ദ്രൻ എന്നിവർ സന്ദർശിച്ചു. തലസ്ഥാനത്തെ പ്രധാനപ്പെട്ട തോടുകളുടെ ശുചീകരണത്തിന് 4.13 കോടി രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ആമയിഴഞ്ചാൻ തോട് വളരെ മോശമായ അവസ്ഥയിലാണ്. ഇതിന്റെ ശുചീകരണവും നവീകരണവും നടത്തുന്നതിനായി 25 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. ഈ വിഷയം അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

പദ്ധതിയുടെ വിശദമായ റിപ്പോർട്ട് തയ്യാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ആമയിഴഞ്ചാൻ തോടിന്റെ പ്രാരംഭ നവീകരണ പ്രവൃത്തികൾക്കായി 45 ലക്ഷം രൂപയുടെ ഭരണാനുമതി നൽകും. പട്ടം തോടിന് 35 ലക്ഷവും ഉള്ളൂർ തോടിന് 30 ലക്ഷവും പഴവങ്ങാടി തോടിന് 70 ലക്ഷവും തെക്കനക്കര തോടിന് 15 ലക്ഷവും കരിമഠത്തിന് 45 ലക്ഷവും തെറ്റിയാറിന് 20 ലക്ഷവും കരിയിൽ തോടിന് 55 ലക്ഷവും പാർവതിപുത്തനാറിന് 45 ലക്ഷവും കിള്ളിയാറിനും കരമനയാറിനും 25 ലക്ഷം വീതവും അനുവദിക്കും.
വെള്ളക്കെട്ടും അതിന്റെ ഭാഗമായുണ്ടാകുന്ന ദുരന്തവും തലസ്ഥാന നഗരത്തെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടെന്നും ഇത് അടിയന്തരമായി പരിഹരിക്കേണ്ടതുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

തലസ്ഥാനത്തെ വെള്ളക്കെട്ടിനെ സംസ്ഥാനത്തെ പ്രധാന പ്രശ്‌നമായാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇവിടങ്ങളിൽ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം കൈയേറിയത് പരിശോധിക്കും. നിയമവിരുദ്ധ നിലപാടുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

About Author

asianmetronews

asianmetronews

Related Articles

0 Comments

No Comments Yet!

There are no comments at the moment, do you want to add one?

Write a comment

Write a Comment