ന്യൂഡല്‍ഹി: കോവിഡ് വാക്സിന് ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും നല്‍കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് (ICMR). ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് വളരെ ഫലപ്രദമായതിനല് അവര്‍ക്ക് കുത്തിവയ്പ്പ് നല്‍കണമെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ അറിയിച്ചിരിക്കുന്നത്.”ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കാമെന്ന് ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉപയോഗപ്രദമാണ്, അത് നല്‍കണം”. എന്നായിരുന്നു വാക്കുകള്‍. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം സംബന്ധിച്ച് വിശദീകരിക്കുന്നതിനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഐസിഎംആര്‍ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്.
