ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വകഭേദം ഡെൽറ്റ പ്ലസ് വ്യാപിക്കുന്നതായി റിപ്പോർട്ടകൾ. പതിനൊന്ന് സംസ്ഥാനങ്ങളിലായി 52 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.രാജ്യത്തെ പതിനൊന്ന് സംസ്ഥാനങ്ങളിലായി 52 കൊറോണ വൈറസിന്റെ ഡെല്‍റ്റ പ്ലസ് വകഭേദ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, കേരളം, ആന്ധ്രപ്രദേശ്, തമിഴ്നാട്, ഒഡിഷ, രാജസ്ഥാന്, ജമ്മു കശ്മീര്‍, കര്‍ണാടക എന്നിവിടങ്ങളിലാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതോടൊപ്പം കൂടുതൽ നിയന്ത്രണങ്ങളും ശക്തമാക്കിയിട്ടുണ്ട് .
ഇതിന്റെ വ്യാപനത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പുതിയ വകഭേദത്തിന്റെ വ്യാപനം വളരെ പ്രാദേശികമാണെന്നു സർക്കാർ ചൂണ്ടിക്കാട്ടി. ഐസിഎംആറും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ചേർന്നു ഡെൽറ്റ പ്ലസ് വകഭേദത്തെ പഠിക്കുകയാണ്. നിലവിലെ കോവിഡ് വാക്സീനുകൾ എത്രത്തോളം ഇതിനെതിരെ പ്രതിരോധം തീർക്കുമെന്നും പരിശോധിക്കുന്നുണ്ട്.
കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബറിലാണ് രാജ്യത്ത് ആദ്യമായി ഡെല്‍റ്റ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ മാസത്തോടെ അത് 174 ജില്ലകളിലേക്ക് വ്യാപിച്ചു. എന്നാല്‍ നിലവില്‍ കേസുകള്‍ കുറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങൾ അടിയന്തര നിയന്ത്രണ നടപടികൾ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും അനുസരിച്ചു ,കോവിഡ് മാനദണ്ഡങ്ങൾ കർശനമായും പാലിക്കുകയും വേണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.