ഉമ്മന്നൂർ: സർക്കാർവക വനഭൂമിയിൽ നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചു കൊണ്ടു പോകുവാൻ കൂട്ടുനിൽക്കുകവഴി ഇടതുമുന്നണി ഭരണം മാഫിയ സംഘത്തിന്റെ നിയന്ത്രണത്തിലാണെന്ന് യു.ഡി.എഫ് കൊട്ടാരക്കര നിയോജകമണ്ഡലം ചെയർമാൻ ബേബി പടിഞ്ഞാറ്റിൻകര അഭിപ്രായപ്പെട്ടു. വനംകൊള്ള നടത്തിയവർക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തുക,ഇന്ധന വിലവർധനവിനനുസരിച്ച് സംസ്ഥാനത്തിന് ലഭിക്കുന്ന അധികവരുമാനം ഗുണഭോക്താക്കൾക്ക് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് ഉമ്മന്നൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉമ്മന്നൂർ പഞ്ചായത്ത് കാര്യാലയത്തിന് മുൻപിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യു. ഡി. എഫ്. ഉമ്മന്നൂർ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോസ് അമ്പലക്കര അദ്ധ്യക്ഷത വഹിച്ചു. കൊച്ചാലുംമൂട് വസന്തൻ, സാംസൺ വാളകം, കെ. എം. റെജി, സുജാതൻ അമ്പലക്കര, ജോണി വടകോട്, ബി. മണിമോഹനൻ പിള്ള, മേരി ഉമ്മൻ,ശ്രീജിത്ത് നെല്ലിക്കുന്നം, ഷീബ ചെല്ലപ്പൻ, ജിജോയി വർഗീസ്, അനീഷ് മംഗലത്ത്, അണ്ടൂർ സുനിൽ, ലാലി ജോസഫ്, ബിനോയി ജോർജ്ജ്, സബിൻ ആനപ്പാറ, ജോർജ്ജ് വർഗീസ്, സൂസൻ അച്ചൻകുഞ്ഞ്, കരിക്കത്തിൽ ജോൺസൺ,വയക്കൽ ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.