കൊട്ടാരക്കര: കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന നിറവ് 2021 ക്യാമ്പയിൻ്റെ കൊട്ടാരക്കര ലോക്കൽ തല ഉദ്ഘാടനം സുരേന്ദ്രഭവനിൽ സിപിഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി സ. എ.എസ് ഷാജി നിർവഹിച്ചു. എഐഎസ്എഫ് ലോക്കൽ കമ്മിറ്റി പ്രസിഡൻ്റ് ആഷിക്ക് ഷാജി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഫെലിക്സ് സാംസൺ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ഉണ്ണികൃഷ്ണമേനോൻ, ലോക്കൽ കമ്മിറ്റി സെക്രട്ടറി എം.സുരേന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗം ഷാജി അവണൂർ, എഐവൈഎഫ് മേഖല സെക്രട്ടറി പ്രശാന്ത് ഈയ്യംകുന്ന്, ഹരീഷ് സി.ആർ, എഐഎസ്എഫ് മണ്ഡലം കമ്മിറ്റി അംഗം മുഹമ്മദ് ഉനൈസ്, വർഷ പ്രസാദ്, ബിജീഷ് എന്നിവർ സംസാരിച്ചു. എഐഎസ്എഫ് നേതാക്കളായ നൗഫൽ, ഇബിനു, പ്രഫുൽ, ആര്യ, സുജിത്ത് എന്നിവർ നേതൃത്വം നൽകി.
