പുനലൂർ : സെൻതോമസ് ഹോസ്പിറ്റലിൽ ഡോക്ടറായി ജോലി ചെയ്തു വന്നിരുന്ന ബിനുകുമാർ എന്നയാളെയാണ് പുനലൂരിൽ അറസ്റ്റിലായത്. ആലപ്പുഴ പൂച്ചാക്കൽ DMC ആശുപത്രിയിൽ ഒരു വനിതാ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഡോക്ടറായി ജോലി ചെയ്തിരുന്നത്.
പ്ലസ് റ്റു തോറ്റ ഇയാൾ ആലപ്പുഴ പൂച്ചക്കൽ ഡിഎംസി ആശുപത്രിയിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി ചെയ്തിനെ തുടർന്ന് ഇയാൾക്കെതിരെ പൂച്ചക്കൽ പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. അതേതുടർന്ന് ടവർ ലൊക്കേറ്റ് ചെയ്തതിന്റെ അടിസ്ഥാനത്തിൽ ഇയാൾ പുനലൂരിൽ ഉണ്ടെന്ന് കണ്ടെത്തുകയും തുടർന്ന് ആലപ്പുഴയിലും പുനലൂരിലും ഉള്ള പോലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലം ബിനുകുമാർ പോലീസ് കസ്റ്റഡിയിൽ ആവുകയായിരുന്നു.