കുണ്ടറ: മുളവന വില്ലേജിൽ മുളവന ചേരിയിൽ കന്നിമേൽമുക്ക് തണ്ടാർകുളത്തിനു സമീപം പുത്തൻ വിള തെക്കേതിൽ വീട്ടിൽ ഇബ്രാഹിം കുട്ടി(73) എന്നയാളെ കഠിന ദേഹോപദ്രപം ഏൽപ്പിച്ച് കുറ്റകരമായ നരഹത്യാശ്രമം നടത്തിയ ടിയാന്റെ മകൻ ഷാഹുല്‍(44) നെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ആവലാതിക്കാരനോടുള്ള മുൻവിരോധം നിമിത്തം കമ്പിവടിയുമായി വീട്ടിൽ എത്തി ചീത്ത വിളിച്ച് ഓടിച്ച് ആക്രമിക്കുകയും ഇത് കണ്ട് പിടിച്ചുമാറ്റാൻ വന്ന മാതാവിനെ ദേഹോപദ്രപം ഏൽപ്പിക്കുകയുമായിരുന്നു.
