കോട്ടയം : കൊറോണ വന്നു മരിച്ച പാസ്റ്ററുടെ ശവ സംസ്കാര ശുശ്രുഷ ചെയ്യുവാൻ വേണ്ട ക്രമീകരണം ഒന്നും ഇല്ലാതെ വന്നപ്പോൾ പാസ്റ്റർ രാജീവ് ജോൺ പൂഴനാട് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. കോട്ടയം ജില്ലാ പി. വൈ. സി യുടെ നേതൃത്വത്തിൽ സംസ്കാര ശുശ്രുഷ നടത്തി. അജി ജെയ്സൺ, പാസ്റ്റർ ബിജേഷ് തോമസ്, പാസ്റ്റർ അനീഷ് പാമ്പാടി, ഫെബിൻ എന്നിവർ പങ്കെടുത്തു.പാമ്പാടി പൊതു ശമനത്തിൽ ആയിരുന്നു സംസ്കാരം. കൊറോണ വന്നു മരിച്ചു പോയവരെ മാന്യമായ യാത്ര അയപ്പ് നൽകാൻ മറുകര എന്ന പേരിൽ ഒരു സന്നദ്ധ സേന തന്നെ പി. വൈ. സി ക്ക് ഉണ്ട്. കോട്ടയം ജില്ലയ്ക്കു വേണ്ടി മദ്ധ്യ മേഖല പ്രസിഡന്റ് ഫിലിപ്പ് എം എബ്രഹാം കോട്ടയത്ത് വിവിധ പ്രവർത്തനങ്ങൾ നടത്തും എന്ന് പ്രസ്താവനയിൽ അറിയിച്ചു. പതിനാല് ജില്ലകളിലും പി വൈ സി മറുകര സന്നദ്ധ സേന പ്രവർത്തിക്കുന്നതി ന് നേത്യത്വം കൊടുക്കുന്നത് പാസ്റ്റർ അനീഷ് ഉലഹന്നാൻ, പാസ്റ്റർ വില്യം മല്ലിശ്ശേരി, പാസ്റ്റർ ജെറി പൂവക്കാല തുടങ്ങിയവരാണ്.
