മാവേലിക്കര: വിശ്വഹിന്ദുപരിഷത്ത് ചെങ്ങന്നൂര്‍ ജില്ലയുടെ സേവാകേന്ദ്രമായ സുകൃതം വിശ്വസേവാകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉത്ഘാടനകര്‍മ്മവും ട്രസ്റ്റിനായി ലഭിച്ച വാഹനത്തിന്റെ സമര്‍പ്പണവും സേവ കാര്യാലയ മന്ദിരത്തിൻ്റെ ഉത്ഘാടന കർമ്മവും നടന്നു.
സുകൃതം സേവാകേന്ദ്രം പ്രസിഡന്റ് അഡ്വ. അനില്‍ വിളയില്‍ അദ്ധ്യക്ഷതവഹിച്ചു. വിശ്വസേവാകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടനം വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആർ. രാജശേഖരനും, സേവകാര്യാലയത്തിൻ്റെ ഉദ്ഘാടനം സംസ്ഥാന സംഘടന സെക്രട്ടറി കെ. ഗിരീഷും, ട്രസ്റ്റിന് ഓസ്ട്രേലിയ മെൽബൺ ഹന്ദുധർമ കമ്മ്യൂണിറ്റി നൽകിയ വാഹനത്തിൻ്റെ താക്കോൽ ധാനം ശബരിഗിരി വിഭാഗ് ബജ്റംഗ്ദള്‍ സംയോജകും ട്രസ്റ്റ് ജനറല്‍ കണ്‍വീനറുമായ എം.ക. രാജീവ്, പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം വിശ്വഹിന്ദു പരിഷത്ത് താലൂക്ക് പ്രസിഡൻ്റ് കൃഷ്ണകുമാർ എന്നിവർ നിർവ്വഹിച്ചു.
ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി എന്‍.രാജന്, ജില്ലാ സേവ പ്രമുഖ് എം.ചന്ദ്രശേഖർ, താലൂക്ക് സെക്രട്ടറി അനീഷ് കൃഷ്ണൻ, മനു വെൺമണി, ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി സൂര്യ കുമാർ, ബിജെപി നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.കെ.അനൂപ്, നഗരസഭ കൗൺസിലർ എസ്.രാജേഷ്, ഗിരിജദേവി, ജയകുമാരി, സുജിത്ത് വെട്ടിയാര്‍, രാജന്, വിഷ്ണു.വി, വിഷ്ണുനമ്പൂതിരി, സജിത്, വിശ്വനാഥന്, സനല്‍കുമാര്‍, ഉമേഷ്, മനു ഹരിപ്പാട്, ഹരികുമാര്‍, മനേഷ്, ബിനു ചാങ്കൂരേത്ത്, ജീവന്ചാലുശേരി തുടങ്ങിയവർ പ്രസംഗിച്ചു.
