കൊട്ടാരക്കര: വെട്ടിക്കവല പഞ്ചായത്തിൽ സദാനന്ദപുരം വാർഡിൽ കോട്ടൂർ പ്രദേശത്തെ ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു.
ഇന്ന് രാവിലെ 11 മണിയോടുകൂടി ആയിരുന്നു കൂട്ടം കൂടി എത്തിയ നായ്ക്കൾ സദാനന്ദപുരം കോട്ടൂർ തടത്തിൽ പുത്തൻവീട്ടിൽ മനോജിന്റെ ആടുകളെ ആക്രമിച്ചു. പരിക്കുപറ്റിയ ആടുകളെ പനവേലി മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി.
ഈ പ്രദേശങ്ങളിൽ തെരുവുനായ ശല്യം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. കുട്ടികളെ പോലും വീടിന് വെളിയിൽ ഇറക്കിവിടുവാൻ പേടിയാണ്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് ആളുകൾ ഓടി എത്തുമ്പോഴാണ് നായ്ക്കളിൽ നിന്നും കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുള്ളത്.
വളർത്തു മൃഗങ്ങൾ, കോഴി ,താറാവ്, കൂടാതെ കൃഷിയിടങ്ങളും തെരുവുനായകൾ ഭീഷണിയാണ്. പലപ്രാവശ്യവും പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ഒരു നടപടിയും ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പഞ്ചായത്ത് മെമ്പർ പറയുന്നത് ഇങ്ങനെ, ഇതുവഴി യാത്ര ചെയ്ത് വരുന്ന കാൽനടയാത്രക്കാർക്കും ടൂവീലർ യാത്രക്കാർക്കും തെരുവുനായ്ക്കൾ വലിയ വിപത്താണ് വരുത്തിവെക്കുന്നത്. പല ടൂവീലർ യാത്രക്കാരും ഇവിടെ നായ്ക്കൾ ഓടിച്ച കാരണം വീണ് പരിക്ക് പറ്റിയിട്ടുണ്ട്. ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ ഓരോ ജീവനുകളും വിലയുള്ളത് ആണെന്ന് അധികൃതർ ഓർക്കുക.