കൊട്ടാരക്കര : കൊവിഡ് പ്രതിരോധ മരുന്നും മാസ്കും വിതരണം ചെയ്തു.
ഇരുമ്പനങ്ങാട് മുകളിൽ ജംഗ്ഷൻ അപ്സര ആർട്ട്സ് & സ്പോർട്ട്സ് ക്ലബ്ബിന്റെയും , എഴുകോൺ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ , അമ്പലത്തുംകാല വാർഡിൽ കോവിഡ് പ്രതിരോധ മരുന്നും മാസ്ക്കും വിതരണം ചെയ്തു.വാർഡ് മെമ്പർ അഡ്വ: ബിജു എബ്രഹാം വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി പി. സിംലാസനൻ , ക്ലബ്ബ് പ്രസിഡന്റ് സച്ചു സന്തോഷ് , സെക്രട്ടറി രാഹുൽ കൃഷ്ണ, ക്ലബ്ബ് ഭാരവാഹികളായ
സിബി, ഹരി, മനു, ഷിജു, ബിബിൻ ,ഷിൽജിത്ത്, ദിലീപ്, ഉണ്ണി, രാഹുൽ , എന്നിവർ പങ്കെടുത്തു.
