മൈലം ഗ്രാമപഞ്ചായത്ത് കലയപുരം രണ്ടാം വാർഡിൽ കാഞ്ഞി മുകളിൽ മനോജ് നടത്തുന്ന സ്മാർട്ട്ഫോൺ ചലഞ്ചിന്റെ വിതരണ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ഒൻപത് വിദ്യാർഥികൾക്കാണ് മൊബൈൽഫോൺ കൊടുത്തത്. വാർഡ് മെമ്പർ മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ആർ രശ്മി, പി. ഹരികുമാർ, സിഎൻ നന്ദകുമാർ, ബിനു ബാബു, അനീഷ് ഫിലിപ്പ്, ജോമി തോമസ്, സിജു ജോർജ്, മോനച്ചൻ. സിബി ബേബി, മഹേഷ് ബാബു, ജയ്സൺ എം, രാജൻ, നിതിൻ തങ്കച്ചൻ, ബിപിൻ ബിജു, സോജൻ ജോസ്, ഡേവിഡ് വി ഡാനിയൽ തുടങ്ങിയവർ പങ്കെടുത്തു.
