കൊച്ചി: മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് . തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താമെന്ന് സുധാകരന് പറഞ്ഞു. നട്ടെല്ലുണ്ടെങ്കില്‍ പിണറായി വിജയന് എനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണം
ലേഖകന്‍ ചെയ്ത ചതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പിആര്‍ ഏജന്‍സിയുടെ കൂട്ടില്‍ നിന്ന് പുറത്തുവന്ന യഥാര്‍ത്ഥ പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. അദ്ദേഹത്തിന്റെ ഭാഷ പൊളിറ്റിക്കല്‍ ക്രിമിനലിന്റേതാണെന്നും സുധാകരന് പറഞ്ഞു.
മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്നതടക്കമുള്ള ആരോപണങ്ങള്‍ സുധാകരന് നിഷേധിച്ചു. മുഖ്യമന്ത്രി ഉന്നയിച്ച ആരോപങ്ങളോട് അതേപോലെ മറുപടി പറയാന്‍ കഴിയില്ല. അഭിമുഖത്തില്‍ വന്നതെല്ലാം ഞാന്‍ പറഞ്ഞ കാര്യമല്ല. മുഖ്യമന്ത്രിയെ ചവിട്ടിയിട്ടുവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ഞാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രിയെ അറിയിച്ച വ്യക്തിയുടെ പേര് എന്തുകൊണ്ടാണ് വെളിപ്പെടുത്താത്തത്?
എന്തുകൊണ്ട് മുഖ്യമന്ത്രി അന്ന് പരാതി നല്‍കിയില്ല? ആരോടും പറഞ്ഞില്ലെന്നാണ് പിണറായി പറഞ്ഞത്. സ്വന്തം ഭാര്യയോട് പോലും പറഞ്ഞിട്ടില്ല പോലും. സ്വന്തം മക്കളുടെ കാര്യം ഭാര്യയോട് പറയില്ലേ? ആരോപണം വിശ്വാസയോഗ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
വിദേശ കറന്‍സി ഇടപാട് എനിക്കല്ല പിണറായി വിജയനാണ്. ഇവിടെ കള്ളക്കടത്ത് നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. സ്വപ്ന സുരേഷിനെ നാല് വര്‍ഷം കൊണ്ട് നടന്നത് പിണറായി വിജയനാണ്. എന്നിട്ട് ചോദിക്കുമ്ബോള്‍ ആരാ സ്വപ്ന എന്ന് തിരിച്ച് ചോദിക്കുന്നു.
മണല്‍ മാഫിയ ബന്ധം എനിക്ക് ഉണ്ടെങ്കില്‍ അന്വേഷിക്കട്ടെ. അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ കൈയ്യില്‍ ഭരണമുണ്ടല്ലോ. ആരാണ് മാഫിയയെന്ന് ജസ്റ്റിസ് സുകുമാരന്റെ റിപ്പോര്‍ട്ടിലുണ്ട്. തോക്ക് കൊണ്ട് നടക്കുന്ന പിണറായി ആണോ ഇതുവരെ തോക്ക് ഇല്ലാത്ത ഞാന്‍ ആണോ മാഫിയ എന്ന് ജനം പറയട്ടെ.
ശുദ്ധമായ മനസ്സിന്റെ ഉടമസ്ഥനാകണം മുഖ്യമന്ത്രി. അതാണ് കേരളം ആഗ്രഹിക്കുന്നത്. ബ്രണ്ണന്‍ കോളേജില്‍ എന്നെ നഗ്നനാക്കി നടത്തിയെന്ന ആരോപണം തെറ്റ്. ജീവിച്ചിരിക്കുന്ന ആരോടെങ്കിലും അന്വേഷിച്ചാല്‍ അത് മനസിലാകും. പിണറായി ഏതോ സ്വപ്ന ലോകത്താണ്. ആരോപണം തെളിയിച്ചാല്‍ എല്ലാ പണിയും നിര്‍ത്താം.
ബ്രണ്ണന്‍ കോളേജില്‍ വെച്ച് താന്‍ പിണറായി വിജയനെ ചവിട്ടിയിട്ടു എന്നത് പറയാത്ത കാര്യമാണ്. നടന്ന സംഭവം മാധ്യമപ്രവര്ത്തകന് എന്നോട് പറഞ്ഞത്. മമ്ബറം ദിവാകരന് അടക്കം പാര്‍ട്ടി നേതാക്കള്‍ ഉന്നയിച്ചത് പിണറായി അന്വേഷിക്കട്ടെ. പാര്‍ട്ടിക്ക് അകത്ത് പാര്‍ട്ടി വിരുദ്ധര്‍ ഉണ്ടാകും.
പ്രശാന്ത് ബാബു എന്നെ ആക്രമിക്കാന്‍ അവസരം ഉണ്ടാക്കിക്കൊടുത്ത ആളാണ്. അന്ന് മുതല്‍ പാര്‍ട്ടിക്ക് പുറത്താണ്. മമ്ബറം ദിവാകരന് പാര്‍ട്ടിക്ക് അകത്തും പുറത്തുമല്ലാതെ നില്ക്കുന്ന ആളാണ്. തന്റെ ഭാഗത്ത് പിഴവുണ്ടായെങ്കില്‍ തിരുത്തുമെന്നും സുധാകരന് പറഞ്ഞു. മമ്ബറം ദിവാകരനും എകെ ബാലനും ബ്രണ്ണന്‍ കോളേജില്‍ വന്നത് 1971 ലാണ്. ഈ സംഭവം നടക്കുമ്ബോള്‍ അവര്‍ കോളേജില്‍ ഇല്ല.
പേരാമ്ബ്ര സ്വദേശിയായ ഫ്രാന്‍സിസും പിണറായിയും തമ്മില്‍ സംഘര്‍ഷം നടന്നിട്ടുണ്ട്. പിണറായി ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു. ഫ്രാന്‍സിസിനെ കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ അദ്ദേഹം തിരിച്ചടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.