ശാസ്താംകോട്ട : തിരുവല്ല പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഭരണിക്കാവില്‍ വാഹനാപകടത്തില്‍ മരിച്ചു. കിഴക്കേകല്ലട മുട്ടം സരസ്വതിമന്ദിരത്തില്‍ സാബു(50)ആണ് രാത്രി എട്ടരയോടെ കൊല്ലം- തേനി ദേശീയ പാതയിലെ പുന്നമൂട് ഉണ്ടായ അപകടത്തില്‍ മരിച്ചത്. ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്കു വരുംവഴി കാറുമായി കൂട്ടി ഇടിച്ചാണ് അപകടം. യൂണിഫോമിനു മുകളില്‍ സിവില്ഡ്രസ് ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞ് നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥിരമായി അപകടം ഉണ്ടാകുന്ന മേഖലയാണ് പുന്നമൂട്.
