കൊട്ടാരക്കര : ബിജെപി നേതാക്കളെ കള്ള കേസിൽ കുടുക്കാനുള്ള പിണറായി വിജയൻ സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചു കൊട്ടാരക്കര ബിജെപി കോർ കമ്മിറ്റി അംഗങ്ങൾ നടത്തിയ സത്യാഗ്രഹ സമരം ബിജെപി സംസ്ഥാന സമിതി അംഗം ജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ വയക്കൽ സോമൻ അധ്യക്ഷത് വഹിച്ചു. ബിജെപി മണ്ഡലം ഭാരവാഹികൾ ആയ കെ ആർ രാധാകൃഷ്ണൻ, ഷാലു കുളക്കട, സുനീഷ് മൈലം, അരുൺ കാടംകുളം, അനീഷ് കിഴക്കേക്കര, ശ്രീരാജ്, സബിത, അമ്പിളി, ബിനി പ്രശാന്ത്, സുധാകരൻ, രാജീവ് എന്നിവർ സംസാരിച്ചു. കള്ള കേസുകൾ കൊണ്ട് ബിജെപി യെ തകർക്കാൻ കഴിയില്ല. കേരളത്തിലെ വനം വെട്ടി വെളുപ്പിച്ചു കോടികൾ അടിച്ചു മാറ്റുന്ന എൽഡിഎഫ് ജനശ്രദ്ധ തിരിക്കുവാൻ ആണ് ബിജെപി ക്കെതിരെ തിരിയുന്നത് എന്ന് ജി ഗോപിനാഥ് ആരോപിച്ചു. മണി മുട്ടമ്പലം രഞ്ജിത്, യുവമോർച്ച മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്ര എന്നിവർ സംസാരിച്ചു.
