തിരുവനന്തപുരം : സ്വകാര്യ ബുസ്കൾ ഇന്നു മുതൽ സർവീസ് തുടങ്ങുമെന്ന് മന്ത്രി ആൻ്റണി രാജു അറിയിച്ചു. രജിസ്ട്രേഷൻ നമ്പർ അവസാനിക്കുന്ന ഒറ്റ – ഇരട്ട അക്കങ്ങളുടെ അടിസ്ഥാനത്തിലാകും ഒന്നിടവിട്ട ദിവസങ്ങളിൽ സർവീസ് നടത്തുക.ശനിയും ഞായറും സർവീസുകളില്ല.അടുത്ത തിങ്കൾ ,ബുധൻ ,വെള്ളി ദിവസങ്ങളിൽ ഇരട്ട അക്ക നമ്പർ ബസുകളും ചൊവ്വ , വ്യാഴം ഒറ്റ അക്ക നമ്പർ ബസുകളും സർവീസ് നടത്താം. ഈ മാസം 28 മുതൽ ഉള്ള ആഴ്ച്ചകളിൽ തിങ്കൾ , ബുധൻ , വെള്ളി ഒറ്റ അക്കവും ചൊവ്വ വ്യാഴം ഇരട്ട ആക്കം എന്നതയ്ക്കും ക്രമം. എല്ലാ സ്വകാര്യ ബസുകൾക്കും എല്ലാ ദിവസവും സർവീസ് നടത്താനായിട്ടു പറ്റിയ സാഹചര്യങ്ങൾ അല്ലെന്നും മന്ത്രി പറഞ്ഞു.
