പുത്തൂർ : കേരളാ കോൺഗ്രസ് ( ബി ) യുടെ നേതൃത്വത്തിൽ ഇന്ധന വില വർദ്ധനവിന് എതിരെ പുത്തൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. പ്രതിഷേധ സമരം പാർട്ടി ജില്ലാ പ്രസിഡന്റ് എ. ഷാജു ഉത്ഘാടനം ചെയ്തു. പുത്തൂർ സനൽ അധ്യക്ഷൻ ആയി . യോഗത്തിൽ ജേക്കബ് വര്ഗീസ് വടക്കടത്, കെ പ്രഭാകരൻ നായർ, പെരുംകുളം രാജീവ്, ശശിധരൻ പിള്ള, പെരുംകുളം സുരേഷ്, ഓംകാർ, ഷീജ തുടങ്ങിയവർ പങ്കെടുത്തു .
