തൃശൂര്‍ മെഡിക്കല്‍ കോളേജ് രണ്ടാംബാച്ച് പ്രവാസി കൂട്ടായ്മയും പുണ്യം യു.എസ്. മലയാളി കൂട്ടായ്മയും ചേര്‍ന്ന് വയനാട് മെഡിക്കല്‍ കോളേജിന് 4.75 ലക്ഷം രൂപ വില വരുന്ന വെന്റിലേറ്റര്‍ നല്കി.
ഒ.ആര് കേളു എം.എല്‍.എ ഏറ്റുവാങ്ങി. സൂപ്രണ്ട് പി.പി ദിനേശ് കുമാര്‍ അധ്യക്ഷനായിരിന്നു. ഡോ. ചന്ദ്രശേഖരന്, ഡോ. മഹേഷ്, കെ.ജി.എം.ഒ ജില്ലാ സെക്രട്ടറി ഡോ. ജോസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.