കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ബിജെപി കൗൺസിലർമാരുടെ അനീതിക്കെതിരെ യും കുറ്റവാളികൾക്കെതിരെ കേസെടുത്തു മാതൃകാപരമായി ശിക്ഷിക്കണമെന്നും ജീവനക്കാർക്ക് നിർഭയമായി ജോലിചെയ്യാൻ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടു കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ 17/6/21 ന് ഓഫീസിനുമുന്നിൽ പ്രതിഷേധ യോഗം ചേർന്നു. യോഗം യൂണിയൻ ജില്ലാ സെക്രട്ടറി സഖാവ് സി ഗാഥ ഉദ്ഘാടനം ചെയ്തു.RMO ഡോ. മറീന പോൾ, കെ ജയകുമാർ,സികെ അജയകുമാർ, ടി സതീഷ് കുമാർ, വി.രമണി എന്നിവർ സംസാരിച്ചു.
