തൃക്കണ്ണമംഗൽ ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ പത്രിക സംഘടനാ ആയ (PYPA ) ലോക്കൽ യൂണിറ്റിൻ്റെ പുതിയ ലൈബ്രറിയുടെ ഉദ്ഘാടനം വായനാ ദിനമായ ജൂൺ 19 ശനിയാഴ്ച്ച വൈകിട്ട് 6 മണിക്ക് ഓൺലൈനായി നടത്തും .
. ഐ.പി.സി കൊട്ടാരക്കര സെൻ്റർ പ്രസിഡൻ്റ് പാസ്റ്റർ.എ.ഒ.തോമസുകുട്ടി ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും . പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ.ജെയ്സ് പാണ്ടാനാട് വായനദിന സന്ദേശം നൽകും .
ലൈബ്രറി മെമ്പർഷിപ്പ് വിതരണം ഐ.പി.സി തൃക്കണ്ണമംഗൽ രെഹോബോത്ത് സഭാ പ്രസിഡൻ്റ് പാസ്റ്റർ.റെജിമോൻ ചാക്കോ നിർവഹിക്കും .