തിരുവേഗപ്പുറ | മാരകമായ അസുഖം മൂലം പ്രയാസപ്പെട്ടു ചികിത്സ സഹായം ആവശ്യമായ വിളത്തൂർ സ്വദേശി നജീം ചികിത്സാ ഫണ്ടിലേക്ക് സൈക്കിൾ വാങ്ങാൻ വേണ്ടി സ്വരൂപിച്ച പണം നൽകി മാതൃകയായ

നെടുങ്ങോടൂർ കുന്നതൊടി സിയാദിന് സ്നേഹ സമ്മാനമായി ബ്രിട്ടീഷ് ക്ലബ് ഇംഗ്ലീഷ് അക്കാഡമി അലുംനി സൈക്കിൾ വാങ്ങിച് നൽകി..
തന്റെ കുറെ നാളത്തെ ആഗ്രഹം സഹപാടിയുടെ പ്രയാസം ദൂരീകരിക്കുന്നതിനായിനൽകിയ സിയാദിന്റെ പ്രവർത്തനം ഏറെ ചർച്ചയായിരുന്നു.
ഒരുപാട് പേർ സിയാദിനെ അഭിനന്ദിക്കാൻ വേണ്ടി രംഗത്തു വന്നിരുന്നു.
നജീം ചികിത്സാ സമിതി ഭാരവാഹി അനിയന്മാസ്റ്റർ സൈക്കിൾ കൈ മാറി. ബ്രിട്ടീഷ് ക്ലബ്ബ് ഇംഗ്ലീഷ് അക്കാദമി ഡയറക്ടർ
സുഹൈൽ നെടുങ്ങോട്ടൂർ, താഹ ഹുസൈൻ തുടങ്ങിയവർ സംബന്ധിച്ചു.
വാർത്ത ; റഷീദ് പട്ടാമ്പി