കൊട്ടാരക്കര : ബിജെപി കൊട്ടാരക്കര മണ്ഡലം ഭാരവാഹികൾ ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലിന്റ കൊട്ടാരക്കരയിലെ ക്യാമ്പ് ഓഫീസിനു മുന്നിൽ നിൽപ് സമരം നടത്തി

. പട്ടയ ഭൂമിയിലെ റിസേർവ് മരങ്ങൾ മാത്രമല്ല വനഭൂമിയിലെ മരങ്ങളും വെട്ടി മാറ്റുന്നതിന് കണ്ണടച്ച് കമ്മീഷൻ കൈപ്പറ്റി യ മുന്നണിയായി എൽ ഡി ഫ് മാറി 1000കോടിയുടെ വനം കൊള്ള നടത്തിയ ഇടതു പക്ഷം വനം തീവ്രവാദികൾക്കു ബോംബ് നിർമ്മിക്കാനും മറ്റു പരിശീലനത്തിനും വിട്ട് കൊടുത്തിരിക്കുകയാണ് എന്ന് സമരം ഉദ്ഘാടനം ചെയ്യ്ത ബിജെപി മണ്ഡലം പ്രസിഡന്റ് അഡ്വ . വയ്ക്കൽ സോമൻ പറഞ്ഞു മണ്ഡലം ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ കെ ആർ അധ്യക്ഷത് വഹിച്ച സമരത്തിൽ മണ്ഡലം ഭാരവാഹികൾ ആയ ഷാലു രാജഗോപാൽ അരുൺ ഹരി മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അനീഷ് ജനറൽ സെക്രട്ടറി രാജീവ് എന്നിവർ സംസാരിച്ചു

സമര അവസാനം മന്ത്രിയുടെ ഓഫീസിനു മുന്നിൽ തേക്കിൻ തൈ നട്ടു.
വൻ പോലീസ് സന്നാഹവും ഉണ്ടായിരുന്നു

യുവമോർച്ച കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേത്രത്വത്തിൽ വനം കൊള്ളയ്ക്കെതിരെ കൊട്ടാരക്കര വനം വകുപ്പ് ഓഫീസിനു മുൻപിൽ യുവമോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് രാജേഷ് കുരുക്ഷേത്രയുടെ നേത്രത്വത്തിൽ വൃക്ഷ തൈ നട്ടു സമരം ഉത്ഘാടനം ചെയ്യുന്നു ജില്ലാ കമ്മിറ്റി അംഗം പ്രേം വല്ലം, മണ്ഡലം ജനറൽ സെക്രട്ടറി അബീഷ് വിനായക, നഗരസഭ പ്രസിഡന്റ് ദീപു ആലം, മണ്ഡലം വൈസ് പ്രസിഡന്റ് വിജിൽ വയയ്ക്കൽ എന്നിവർ നേത്രത്വം നൽകി