കൊട്ടാരക്കര : പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ നിരന്തരമായി വില വർധിപ്പിച്ചു ജനജീവിതം ദുസ്സഹമാക്കി ഇരിക്കുകയാണെന്ന് കേരള കോൺഗ്രസ് (എം ) കൊട്ടാരക്കര മണ്ഡലം കമ്മിറ്റി ആരോപിച്ചു. വിലവർദ്ധനവ് പിൻവലിക്കണമെന്നും ലക്ഷദ്വീപ് ജനങ്ങൾക്കെതിരെയുള്ള പീഡനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി കേരള കോൺഗ്രസ് (എം ) ആഹ്വാനം ചെയ്ത സമരത്തിൻറെ ഭാഗമായി കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾപമ്പിന് മുൻപിൽ പ്രതിഷേധ ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് സന്തോഷ് കോടിയാട്ട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡണ്ട് മാത്യു സാം ഉദ്ഘാടനം ചെയ്തു .ജില്ലാ സെക്രട്ടറി അഡ്വ .അജു മാത്യു പണിക്കർ ,റോയ്, ചന്ദ്രൻ കൊട്ടാരക്കര എന്നിവർ പ്രസംഗിച്ചു.
