തൃക്കണ്ണമംഗൽ തോട്ടം മുക്ക് പതിമൂന്നാം വാർഡിൽ വർഷങ്ങളായിയുള്ള റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കാനായി കൗൺസിലർ ലീന ഉമ്മാന്റെ പരാതിയെ തുടർന്ന് മുനിസിപ്പാലിറ്റിയിൽ നിന്ന് ഉദ്യോഗസ്ഥർ പരിശോധിക്കാനായി ചെട്ടി മൂട് ഭാഗത്ത് എത്തി. ശക്തമായ മഴപെയ്താൽ വർഷങ്ങളായി ചുറ്റുപാടുമുള്ള വീടുകളിലേക്ക് വെള്ളം കയറുകയും അതുവഴി യാത്ര ചെയ്യുന്ന കാൽനടയാത്രക്കാർക്ക് വെള്ളത്തിലൂടെ മാത്രമേ പോകാൻ കഴിയുകയുള്ളൂ. ഈ പ്രശ്നത്തെക്കുറിച്ച് വർഷങ്ങളായി പല മാധ്യമങ്ങളിലും വാർത്തകൾ വരികയും ചെയ്തിരുന്നു. എന്നാൽ ഇന്നത്തെ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടെ സന്ദർശനം കണ്ടതോടെ ഉടൻ പരിഹാരമാകുമെന്ന് സന്തോഷത്തിലാണ് നാട്ടുകാർ
