തിരുവനന്തപുരം: മുട്ടില്‍ മരംമുറിക്കേസ് ഉന്നതതല അന്വേഷണം എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും. ഇതുസംബന്ധിച്ച് ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. വനം, വിജിലന്‍സ്, ക്രൈംബ്രാഞ്ച് വകുപ്പുകള്‍ ഏകോപിച്ചായിരിക്കും അന്വേഷണം.മരം മുറിയില്‍ ഗൂഡാലോചന നടന്നതായും വിശദ അന്വേഷണം വേണമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മുട്ടിലില്‍ വനംകൊള്ള നടന്ന സ്ഥലത്ത് ശ്രീജിത്ത് സന്ദര്‍ശനം നടത്തുമെന്നാണ് വിവരം.
മരംമുറിക്കേസില്‍ ഉന്നതതല അന്വേഷണമുണ്ടാകുമെന്നും സംയുക്ത അന്വേഷണമായിരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു.
മരം മുറിക്കാനായി അനുമതി തേടിയ ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കാനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയതെന്നും എന്നാല്‍, അത് ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
