തിരുവനന്തപുരം: സംസ്ഥാനത്തു ഇന്നും നാളെയും സമ്പൂർണ്ണ ലോക്ക്ഡൗൺ .കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയാണു സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടിത്തിയിരിക്കുന്നത്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ഇന്ന് പ്രവര്‍ത്തിക്കൂ. ഭക്ഷ്യോല്പന്നങ്ങള്, പലവ്യഞ്ജനം, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കും.ഹോട്ടലുകളില്‍ നിന്ന് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ ഹോം ഡെലിവറി മാത്രമേ ഉണ്ടാവുകയുള്ളു. ടേക്ക് എവേ, പാഴ്സല്‍ സൗകര്യങ്ങള്‍ ഹോട്ടലുകളില്‍ അനുവദിക്കില്ല.
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ഇന്നും നാളെയും നടത്തില്ല. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത പൊലീസ് സ്റ്റേഷനില്‍ അറിയിച്ച് നടത്താം.
വിമാനത്താവളം, റയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലേക്കും തിരിച്ചും വാഹനം ഉപയോഗിക്കാം. യാത്രാരേഖകള്‍ ഉണ്ടാകണം. രോഗികളുടെ കൂട്ടിരിപ്പുകാര്‍, വാക്സിന് സ്വീകരിക്കുന്നവര്‍ എന്നിവര്‍ക്ക് രേഖ കാണിച്ച് യാത്ര ചെയ്യാം. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നിയമ നടപടികൾ ഉണ്ടാകും.
