വയനാട് : പനമരം പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ ഒറ്റയ്ക്കു താമസിക്കുന്ന വയോധിക ദമ്പതിമാർ അജ്ഞാതരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രിയാണ് പനമരത്തിനടുത്ത നെല്ലിയമ്പടമെന്ന ഗ്രാമത്തിൽ കൊലപാതകം നടന്നത്. റിട്ട. അധ്യാപകൻ കേശവൻ മാസ്റ്റർക്കും ഭാര്യ പത്മാവതിക്കുമാണ് വെട്ടേറ്റത്.ആദ്യം കേശവൻ മാസ്റ്ററും പിന്നാലെ പത്മാവതിയും മരിച്ചു.
നേരെയുമായ അജ്ഞാതരുടെ ആക്രമണത്തിൽ നടുങ്ങിയിരിക്കുകയാണ് താഴെ നെല്ലിയമ്പം കാവടത്തെ ജനങ്ങൾ. അപ്രതീക്ഷിതമായെത്തിയ വാർത്ത നാട്ടിലാകെ പരിഭ്രാന്തി സൃഷ്ടിച്ചു.മുഖംമൂടി അണിഞ്ഞെത്തിയ രണ്ടുപേർ വീട്ടിൽ അതിക്രമിച്ച് കയറി കേശവനെ അക്രമിക്കുകയായിരുന്നു. ഉദരഭാഗത്താണ് കേശവന് ഗുരുതരമായി പരിക്കേറ്റത്. പത്മാവതിക്ക് കഴുത്തിനും. മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.