കൊട്ടാരക്കര : മുഖ്യമന്ത്രിയുടെയും സി പി എം ന്റെയും നേതൃത്വത്തിൽ നടത്തുന്ന ബിജെപി വേട്ടക്കെതിരെ സംസ്ഥാനമാകെ ഭാരതീയ ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധ ജ്വാലയുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ സമിതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര യിൽ ട്രാഫിക് വളഞ്ഞും എല്ലാ കവലകളിലും നിൽപ്പ് സമരം നടത്തി.

മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു.

ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ ഉദഘാടനം നിർവഹിച്ചു. നഗരസഭ സമിതി പ്രസിഡന്റ് അനീഷ് കിഴക്കേക്കര അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അരുൺ കാടാംകുളം, ഗിരീഷ് കുമാർ, സബിത സതീഷ് , ബിനി പി, ശ്രീരാജ് ബി, ജനറൽ സെക്രട്ടറി രാജീവ് കേളമത്ത്, പ്രസന്ന ശ്രീഭദ്ര, അമ്പിളി, രഞ്ജിത് , രാജൻ പുലരി, സുരേഷ് അമ്പലപ്പുറം എന്നിവർ നേതൃത്വം നൽകി.