കുളത്തൂപ്പുഴ : തിങ്കൽ കരിക്കം വില്ലേജിൽ വലിയേല, മഠത്തിക്കോണം ലേഘാ ഭവനിൽ മാളു എന്ന് വിളിക്കുന്നവ അഖിൽ(25) നെ 15 ലിറ്റർ കോടയുമായി കുളത്തൂപ്പുഴ പോലീസ് പിടികൂടി. ഇയാൾ വ്യാജ ചാരായം നിർമ്മിച്ച് വില്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോൾ ടിയാളും കുടുംബവും താമസിച്ചിരുന്ന വീട്ടുപുരയിടത്തിലെ വാഴക്കുഴിയിൽ നിന്നാണ് കോട കണ്ടെടുത്തത്. കുളത്തൂപ്പുഴ എസ്.ഐ ഉദയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
