മുംബൈ: തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ആരംഭിച്ചതോടെ പ്രളയ ഭീതിയില്‍ മഹാരാഷ്ട്രയുടെ വിവിധ ജില്ലകളും മുംബൈ നഗരവും. കാലാവസ്ഥാ പ്രവചനത്തിന്റെ ഒരു ദിവസം മുമ്പുമാണ് മണ്‍സൂണ്‍ സംസ്ഥാനത്തെത്തിയത്. ശക്തമായ മഴയില്‍ റോഡുകളും സബ്വേയും മുങ്ങുകയും ട്രെയിന്‍ – വാഹന ഗതാഗതം തടസപ്പെടുകയും ചെയ്തു.
മുംബൈയില്‍ മണ്‍സൂണ്‍ എത്തിയതായി കാലാവസ്ഥ നിരീക്ഷണ വിഭാഗം മുംബൈ മേധാവി ഡോ. ജയന്ത സര്‍ക്കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും ശക്തമായ മഴയാണ് ലഭിക്കുന്നത്. ജൂണ്‍ മൂന്നിന് കാലവര്‍ഷം കേരളത്തില്‍ എത്തിയിരുന്നു. ഇവിടെ ജൂണ്‍ 10ന് എത്തുമെന്നായിരുന്നു നിഗമനമെന്നും അദ്ദേഹം പറഞ്ഞു.