: അസമില്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറിയുടെ മറവില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിവന്നിരുന്ന ഏജന്റുമാരായ മൂന്ന് യുവാക്കളെ പൊലീസ് പിടികൂടി.
ഇവരുടെ പക്കല്‍ നിന്നും ആറ് ഗ്രാം തൂക്കം വരുന്ന 13 ബ്രൗണ്‍ ഷുഗറടങ്ങിയ കുപ്പികളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പല്ത്താന് ബസാര്‍ പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മൂന്ന് യുവാക്കളെയും പിടികൂടിയത്. സുബങ്കര് സര്‍ക്കാര്‍, ബ്രോജെന്‍ ദാസ്, ഗായത്രി റോയ് എന്നിവരാണ് പൊലീസ് പിടിയിലായത്. മൂന്ന് പേരും സൗത്ത് സരാനിയ സ്വദേശികളാണെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു
.സൊമാറ്റോ, സ്വിഗ്ഗി എന്നീ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസിലാണ് മൂന്ന് പേരും ജോലി ചെയ്തിരുന്നത്
കടപ്പാട്