ചടയമംഗലം : ഇളമാട് സ്വദേശിനിയായ 23 കാരി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഢിപ്പിക്കുകയും യുവതിയുടെ നഗ്നവീഡിയോയും ചിത്രങ്ങളും കൈവശപ്പെടുത്തിയ ശേഷം ഇന്റർനെറ്റിൽ നൽകുമെന്ന് പറഞ്ഞ് നിരന്തരം മാനസിക പീഢനത്തിന് ഇരയാക്കുകയും ചെയ്ത കേസിലെ പ്രതിയെ ചടയമംഗലം പോലീസ് പിടികൂടി. ചെറുവക്കൽ ഷംനാദ് മൻസിലിൽ സലാഹുദ്ദീൻ മകൻ 27 വയസുള്ള ഷംനാദിനെയാണ് ചടയമംഗലം പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ ബലാൽസംഗത്തിനെതിരായ കേസ് രജിസ്റ്റർ ചെയ്ത് കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ റിമാന്റ് ചെയ്തു.
