ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനവും വാക്സിന് ക്ഷാമം നേരിടുന്നതനിടയില്‍ ഒരു സന്തോഷ വാര്‍ത്ത പുറത്ത് വരികയാണ്. വാക്സിന് പകരമായി മൂക്കിലടിക്കാവുന്ന ആന്റിബോഡി സ്പ്രേ വികസിപ്പിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. നേചര്‍ ജേണലാണ് യൂണിവേഴ്സ്റ്റി ഓഫ് ടെക്സാസ് ഹെല്‍ത്ത് കെയര്‍ സെന്ററിലെ ഗവേഷകര്‍ ആന്റിബോഡി നേസല്‍ സ്പ്രേ വികസിപ്പിച്ചെടുത്തതായി റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കോവിഡ് വകഭേദങ്ങളെ ചെറുക്കാന്‍ നേസല്‍ സ്പ്രേക്ക് കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഒരു എലിയില്‍ നടത്തിയ പരീക്ഷണത്തിലൂടെ ഇക്കാര്യം തെളിയിക്കാനെയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.കൂടുതല്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനുളള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഗവേഷകര്‍.
