തിരുവനന്തപുരം: മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ചു. 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം. ഓൺലൈൻ ക്ലാസുകൾ തുടങ്ങുന്ന സാഹചര്യത്തിൽ പഠനപ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും നിലവാരം മെച്ചപ്പെടുത്തുന്നതിനും ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം.
