കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്നതിനെ പറ്റി നിരവധി പരാതികൾ വന്നിട്ടുണ്ട്. പോലീസ് പലപ്പോഴും പല വാഹനങ്ങളും പിടികൂടിയിട്ടും ഉണ്ട്. ഇന്നലെ രാത്രിയിൽ മൈലം താമരക്കുടി റോഡിൽ മാലിന്യം തള്ളിയ വാഹനവും മൂന്നുപേരെയും കൺട്രോൾ റൂമിലെ പോലീസുകാരായ എ എസ് ഐ ആഷിർ കോഹുർ, ഷഫീക് എന്നിവരാണ് ഇവരെ പിടികൂടിയത്.
