ഈ വര്‍ഷാവസാനത്തോടെ ബഹിരാകാശ ടെലിസ്കോപ്പ് റിട്ടയര്‍ ചെയ്യുമെങ്കിലും അതിനു മുന്നേ തന്നെ ഒരു തകര്‍പ്പന്‍ പ്രകടനമാണ് ഇത് പുറത്തെടുത്തിരിക്കുന്നത്.
ഹബിള്‍ ടെലിസ്കോപ്പ് വിചാരിച്ച പോലെ അല്ല പ്രകടനം. സൗരയുഥത്തിനു പുറത്ത് പുതിയതായി ഒരു ഗ്യാലക്സിയുടെ സാന്നിധ്യം കൂടിയാണ് ഈ ടെലിസ്കോപ്പ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഗുരുത്വാകര്‍ഷണം ഏറെയുള്ള എന്‍ജിസി 2300 എന്നറിയപ്പെടുന്ന ഈ താരാപഥം അതിന്റെ ചെറിയ അയല്‍വാസിയായ എന്‍ജിസി 2276-ന് രൂപഭേദം വരുത്തുന്നുവെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.എന്‍ജിസി 2300, എന്‍ജിസി 2276-ന്റെ പുറം അറ്റങ്ങളെ മറ്റൊരു ആകൃതിയിലോട്ട് മാറ്റുന്നുവെന്നാണ് ഇപ്പോള്‍ കണ്ടെത്തിയത്. രണ്ട് താരാപഥങ്ങളും തമ്മിലുള്ള ഗോള പ്രതിപ്രവര്‍ത്തനം ഭൂമിയെ ബാധിക്കുന്നുണ്ടോയെന്നും പഠനം നടത്താനൊരുങ്ങുകയാണ് ശാസ്ത്രലോകം ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഭൂമിയില്‍ നിന്ന് ഏകദേശം 120 ദശലക്ഷം പ്രകാശവര്‍ഷം അകലെ സെഫിയസ് നക്ഷത്രസമൂഹത്തിലാണ് സ്ഥിതി ചെയ്യുന്നത്. ബഹിരാകാശത്തെ ദൂരം അളക്കുന്ന ഒരു പ്രകാശവര്‍ഷം ഏകദേശം 6 ട്രില്യണ്‍ മൈലാണ് ഇതിന്റെ ദൂരം .
